.comment-link {margin-left:.6em;}

സഹൃദയന്‍

ഹൃദയപൂര്‍വ്വം ഒരു സൌഹൃദം

October 12, 2006

തവളാത്മകം

നമസ്കാരം.കരയിലും വെള്ളത്തിലും ജീവിക്കുന്നവനും തന്മൂലം ഉഭയ ജീവിയെന്നു എല്ലാവരും വിളിക്കുന്നവനും ആയറ്റത്തു തുഞ്ചത്തെഴുത്തചഛന്‍ മുതല്‍ ഈയറ്റത്തു സന്തോഷ്‌ എച്ചിക്കാനം വരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുളള്ളവനും തീര്‍ത്തും നിഷ്കളങ്കനും അല്‍പപ്രാണിയുമാണു ഞാന്‍.ഇനിയിപ്പോ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ?ങെ! പിടികിട്ടിയില്ലെന്നൊ? പോട്ടെ.......കൈയിലിടാന്‍ പറ്റാത്ത വളയേതെന്നു പണ്ടു കളികൂട്ടുകാരി ചോദിച്ച കുസൃതി ചോദ്യം നിങ്ങള്‍ മറക്കാന്‍ വഴിയില്ലെന്നെനിക്കറിയാം.

അമ്പലക്കുളത്തില്‍ നിന്ന് തോര്‍ത്തിട്ടു പിടിച്ച വരാലിന്റെ കുഞ്ഞിനു കയ്യും കാലും വച്ചപ്പോള്‍ അന്തം വിട്ടു നിന്ന നിങ്ങളെ " വാല്‍മാക്രിയെയും ബ്രാലിനെയും കണ്ട തിരിച്ചറിയാത്ത കഴുത" എന്നെല്ലാവരും കളിയാക്കിയപ്പോള്‍ കുപ്പിയില്‍ കിടന്നോണ്ടാണെങ്കിലും ഞാന്‍ മാത്രമല്ലേ അനുഭാവം പ്രകടിപ്പിച്ചത്‌.എന്നിട്ടും അതേ എന്നെ ചൂണ്ട കൊളുത്തില്‍ കുരുക്കി ഒരു മുട്ടന്‍ വരാലിനെ പിടിച്ചു നിങ്ങള്‍ മാനം കാത്തു.

പിന്നീടെപ്പോഴോ നിങ്ങള്‍ ജോലി കിട്ടിയ സന്തോഷത്തിന്‌ കൂട്ടുകാരോടൊപ്പം കൂടിയതും കള്ളു തലയ്ക്കു പിടിച്ചപ്പോ പെട്ട്രോമാക്സും കത്തിച്ച്‌ പാടവരമ്പത്ത്‌ സ്വപ്നം കണ്ടിരുന്ന എന്നെ പിടിച്ച്‌ നല്ല മാണിക്ക്യൊത്ത എന്റെ രണ്ടു കാലും മുറിച്ചു വറുത്തടിച്ചതും ഞാന്‍ ക്ഷമിച്ചില്ലേ?

കീടനാശിനികളും മൂടിയ കുളങ്ങളും ദു:സ്വപ്നങ്ങളില്‍ നിന്ന്‌ എന്റെ ജീവിതത്തിലേക്കിറങ്ങി വന്നിരിക്കുന്നതു വേദനയോടെ ഞാനറിയുന്നു.

ഇന്ന് ചിക്കുന്‍ ഗുനിയ കാരണം പേടിച്ച്‌ വീട്ടില്‍ കുത്തിയിയിരിക്കുമ്പോഴെങ്കിലും ഓര്‍ക്കുക ഒരു ഈഡിസനേം നിങ്ങളെ നോവിക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നെന്ന്.

"അന്ന്യന്‍" സിനിമയില്‍ ഷോക്കടിച്ചു ചത്ത ഒരു തവളയുടെ ചിത്രം നിങ്ങളൊര്‍ക്കുന്നില്ലെ...എങ്കിലറിയുക , ഞാന്‍ നിങ്ങള്‍ തന്നെയാണെന്ന്.


നാലുകാലുള്ളോരു നങ്ങേലി പെണ്ണായും ആഗോളവത്കരണം വിഴുങ്ങിയ സമൂഹമായും എന്നെ സാഹിത്യകാരന്മാര്‍ ഉപമിച്ചപ്പോള്‍ നിശബ്ദനായി എങ്കിലും നിറഞ്ഞ ഹൃദയത്തോടെ ആസ്വദിച്ച, പൊന്തകാട്ടിലിരുന്ന് പേക്രോം പേക്രോം കരഞ്ഞ്‌ കുട്ടിക്കാലത്ത്‌ നിങ്ങളെ ഒരുപാടു മാമ്മുണ്ണിച്ച ഒരു പോക്കാച്ചി തവളയുടെ ആത്മ ദുഖങ്ങള്‍ നിങ്ങളറിയുന്നോ,കൂട്ടരെ ?

11 Comments:

At 2:24 AM, Blogger സുല്‍ |Sul said...

നല്ല പോസ്റ്റ്.

 
At 5:14 AM, Blogger അനൂപ് :: anoop said...

കൊള്ളാം ഇനിയും പോരട്ടെ..
;)

 
At 9:56 PM, Blogger ഏറനാടന്‍ said...

വ്യത്യസ്തമായ വീക്ഷണകോണ്‍ നിങ്ങളുടെ രചനകളില്‍ ദൃശ്യമാവുന്നു. എഴുതൂ സുഹൃത്തേ ധാരാളം ഇനിയും വരട്ടേ. ഇവിടെയെത്താന്‍ അല്‍പം വൈകിയെതില്‍ വിഷമം തോന്നി.

 
At 10:03 PM, Blogger Visala Manaskan said...

വ്യത്യസ്തന്‍!!!

മാമുണ്ണിച്ച ഡയലോഗ് എന്റെ ചങ്കിലടിച്ചളിയാന്‍..
കലക്കന്‍ പോസ്റ്റ്. വാഴ്ത്തുക്കള്‍. എല്ലാവിധ ആശംസകളും.

 
At 9:01 AM, Blogger സഹൃദയന്‍ said...

നന്ദി................

വേഴാമ്പലിന്‌ പുതുമഴ പോലെ ആദ്യ മറുമൊഴിയെഴുതിയ സുലുവിന്‌........

അനൂപിന്,ഏറനാടന്.............

ഗുരുസ്ഥാനീയനായ വിയെമ്മിന്....................

 
At 11:56 PM, Anonymous Anonymous said...

ജൈവ കൃഷിയെന്ന സങ്കല്‍പ്പം ഇപ്പോള്‍ കര്‍ഷകന്റെ മനസ്സില്‍ കേറുന്നതിനും അപ്പുറം മണ്ണിനെ നോവാതെ സ്നേഹിച്ച കര്‍ഷകര്‍ നമുക്കുണ്ടായിരുന്നു. കര്‍ഷകന്റെ സഹയാത്രികരായിരുന്ന തവളകളെയും പ്രണികളെയും വിഷം ചീറ്റി നാം കൊന്നൊടുക്കിയപ്പോള്‍ നാം ഏറ്റുവാങിയതും അതെ വിഷത്തിന്റെ കൊടിയ വിപത്തുകള്‍ മാത്രം.
നന്ദി സഹൃദയന്‍ പഴയ പോക്കാച്ചിയെ ഓര്‍ത്തതിനും നല്ല രീതിയില്‍ അവതരിപ്പിച്ചതിനും.
നന്ദു
റിയാദ്

 
At 12:42 AM, Blogger വിഷ്ണു പ്രസാദ് said...

ഈ തവളസൌഹൃദ പ്പോസ്റ്റിന് എല്ലാവിധ ആശംസകളും...

 
At 9:26 AM, Blogger സഹൃദയന്‍ said...

നന്ദു,വിഷ്നു
നന്ദി

 
At 10:13 AM, Blogger വേണു venu said...

എവിടെയോ മറന്നു പോയ ശബ്ദം.
ഭാവുകങ്ങള്‍.

 
At 2:28 AM, Anonymous Anonymous said...

Good work keep it up suju
from sree kapooril

 
At 9:24 AM, Blogger സഹൃദയന്‍ said...

thnk you, sree.....

 

Post a Comment

<< Home